Tuesday 20 June 2017

ഭയം

പേടിയായിരുന്നു ആ വാതിലിനെ
ഓർമകൾ കിറുകിറാ ശബ്ദമുണ്ടാക്കി
കാലത്തിന്റെ മാറാലകൾ പതിഞ്ഞ
ആ വാതിൽ തുറക്കാൻ...
എങ്കിലും ഞാനതു വഴി എന്നെ കാണാറുണ്ടായിരുന്നു
എന്റെ സ്വപ്നനങ്ങളെ അതിലുടെ
അറിയാറുണ്ടായിരുന്നു..
കെട്ടി തൂങ്ങി ചത്ത നിന്റെ സ്വപ്നനങ്ങളേക്കാൾ
ജീവനുണ്ടതിന്..
അമർഷവും രോഷവുമുണ്ട്...
മരീചിക പോലെ മുന്നിൽ വരാറുണ്ട്
ആഞ്ഞ് നിശ്വസിച്ചാൽ പാറിപോകാറുമുണ്ട്..
എന്നാൽ ഭയം

അതെനിക്ക് തരുന്നത് വെറും ദയം മാത്രവല്ല
എന്റെ സ്വപ്നങ്ങളുടെ അന്ത്യമാണ്..
എന്റെയും..